ഗൗഡയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കര്‍ഷക ധര്‍ണ നടന്നു

Posted on: 11 Mar 2010



ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്​പ്രസ് ഹൈവേ


ന്യൂഡല്‍ഹി: ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്​പ്രസ് ഹൈവേയുടെ പദ്ധതിക്കുവേണ്ടി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (ഗൗഡാവിഭാഗം) അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തി.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ ജന്തര്‍മന്തറിനടുത്ത് നടന്ന ധര്‍ണയ്ക്ക് ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, എ.ബി.ബര്‍ദന്‍, ഡി.രാജ, രാഷ്ട്രീയലോക്ദള്‍ അധ്യക്ഷന്‍ അജിത്‌സിങ് എന്നിവര്‍ പിന്തുണ നല്‍കി.

ഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ ആവലാതി ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു. പദ്ധതി ഏറ്റെടുത്ത സ്വകാര്യ കമ്പനിയായ 'നൈസ്' ചൂഷണലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഏറ്റെടുത്ത ഭൂമി വിറ്റുകളഞ്ഞ് കമ്പനിയുടമകള്‍ മുങ്ങുമോ എന്ന് തനിയ്ക്ക് ആശങ്കയുണ്ടെന്നും ഗൗഡ പറഞ്ഞു.

പദ്ധതിയെപ്പറ്റി സി.ബി.ഐ അന്വേഷണം വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/