കണികാ പരീക്ഷണം 2011-ല്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കും

Posted on: 11 Mar 2010



ലണ്ടന്‍: പ്രപഞ്ചോത്പത്തിയുടെ രഹസ്യം തേടുന്ന കണികാ പരീക്ഷണം 2011 അവസാനം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കും. പരീക്ഷണം നടക്കുന്ന ഭീമന്‍ യന്ത്രമായ ലാര്‍ജ് ഹാഡോണ്‍ കൊളൈഡറിന്റെ (എല്‍.എച്ച്.സി.) സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഇതെന്ന് എല്‍.എച്ച്.സി. ഡയറക്ടര്‍ ഡോക്ടര്‍ സ്റ്റീവ് മയേര്‍സ് പറഞ്ഞു.

ചില സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് 2008 സപ്തംബറില്‍ നിര്‍ത്തിവെച്ച പരീക്ഷണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്.

മഹാവിസ്‌ഫോടനാനന്തര നിമിഷങ്ങളെ പുനഃസൃഷ്ടിച്ച് പ്രപഞ്ചോത്പത്തിയുടെ രഹസ്യം കണ്ടെത്തുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ലാര്‍ജ് ഹാഡോണ്‍ കൊളൈഡറിലൂടെ ഇരുദിശകളില്‍നിന്നും പ്രകാശപ്രവേഗത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ പായിച്ച് കൂട്ടിയിടിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ മഹാവിസ്‌ഫോടന സമാനമായ സാഹചര്യം പുനഃസൃഷ്ടിക്കുക.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/