മലേഷ്യയിലെ സാരിക്കടയില്‍ തീപ്പിടിത്തം: നാല് ഇന്ത്യക്കാര്‍ മരിച്ചു

Posted on: 11 Mar 2010



കുലാലംപുര്‍: മലേഷ്യയിലെ ജോഹറില്‍ സാരി ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. കടയിലെ ജീവനക്കാരാണ് മരിച്ച് രണ്ടുപേര്‍. മറ്റുള്ളവര്‍ ഇവരുടെ സുഹൃത്തുക്കളാണ്. സമീപത്തെ മൂന്നു തുണിക്കടകള്‍ കൂടി തീപ്പിടിത്തത്തില്‍ നശിച്ചു. സംഭവസ്ഥലത്ത് നിന്ന് നാല് ലിറ്റര്‍ പെട്രോള്‍ കൊള്ളുന്ന പാത്രം കണ്ടെടുത്തതായും കെട്ടിടത്തിന് തീ കൊടുത്തതാവാന്‍ സാധ്യതയുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാരനായ മുത്തുവീരയ്യയുടെ ഉടമസ്ഥതയിലുള്ളതാണ് സാരി ഷോറൂം. മരിച്ച രണ്ട് തൊഴിലാളികള്‍ രണ്ടുദിവസം മുമ്പാണ് ജോലിക്ക് ചേര്‍ന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/