ഓസ്‌ട്രേലിയയില്‍ കുഞ്ഞിന്റെ മരണം: ടാക്‌സി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു
Posted on: 11 Mar 2010
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദമ്പതിമാരുടെ മൂന്നു വയസ്സുകാരനായ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ ദിലന്‍ ഗുര്‍സ്‌വാക് കുറ്റം സമ്മതിച്ചു. മെല്‍ബണിലെ ഡേവിഡ് സ്ട്രീറ്റില്‍ ദമ്പതിമാര്‍ താമസിച്ച അതേ വീട്ടിലാണ് ദിലനും കുടുംബവും കഴിഞ്ഞിരുന്നത്. ഇയാള്‍ വീടിന്റെ വാതില്‍ പെട്ടെന്ന് തുറന്നപ്പോള്‍ തട്ടി താഴെ വീണ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പരിഭ്രമിച്ച താന്‍ എന്തുചെയ്യുമെന്നറിയാതെ കുട്ടിയെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച് 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയാണുണ്ടായതെന്ന് പ്രതി മൊഴി നല്‍കിയതായി മെല്‍ബണ്‍ പോലീസ് പറഞ്ഞു. തക്കസമയത്ത് കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.