എയര്‍ടെല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു
Posted on: 11 Mar 2010
കൊച്ചി: കേരളത്തില്‍ വിപണിവിഹിതം വര്‍ധിപ്പിക്കാന്‍ എയര്‍ടെല്‍ ഊര്‍ജിത നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭാരതി എയര്‍ടെല്‍ മൊബൈല്‍ സര്‍വീസസ് കേരള-തമിഴ്‌നാട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജീവ് രാജഗോപാല്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ മൊബൈല്‍ വിപണിയുടെ 19 ശതമാനമാണ് എയര്‍ടെല്ലിന്റെ വിഹിതം.
വിപണി വികസിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എയര്‍ടെല്‍ പ്രിപെയ്ഡ് മൊബൈലില്‍നിന്ന് ഇതര എയര്‍ടെല്‍ മൊബൈലുകളിലേക്ക് ലോക്കല്‍ കോള്‍ വിളിക്കാന്‍ നിരക്ക് മിനിറ്റിന് 10 പൈസയാക്കി കുറച്ചു. ഇതിന് 80 രൂപ മുടക്കി റീചാര്‍ജ് ചെയ്യണം. 14 രൂപയ്ക്ക് റീചാര്‍ജ്‌ചെയ്താല്‍ എയര്‍ടെലില്‍നിന്ന് എയര്‍ടെലിലേക്ക് മിനിറ്റിന് 30 പൈസ നിരക്കില്‍ വിളിക്കാനുള്ള മറ്റൊരു ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. രണ്ടിന്റെയും കാലാവധി 30 ദിവസമാണ്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam