46 പോയിന്റ് വര്‍ധന

Posted on: 11 Mar 2010



മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയിലെ മുന്നേറ്റത്തിന്റെ മികവില്‍ സെന്‍സെക്‌സ് 45.79 പോയിന്റ് നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളിലുണ്ടായ വില്പനസമ്മര്‍ദമാണ് കൂടുതല്‍ നേട്ടം തടഞ്ഞത്. ഏഷ്യയിലും യൂറോപ്പിലും ഓഹരി വിപണികളില്‍ മാന്ദ്യം തുടരവേ നിക്ഷേപകര്‍ ദിശയറിയാതെ കുഴങ്ങുകയാണ്. സെന്‍സെക്‌സ് 17,098.33 പോയിന്റില്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 14.75 പോയിന്റ് ഉയര്‍ന്ന് 5116.25-ല്‍ ക്ലോസ് ചെയ്തു. റിയാല്‍റ്റി, എണ്ണ-പ്രകൃതിവാതക ഓഹരികളിലുണ്ടായ നേട്ടത്തില്‍ സെന്‍സെക്‌സ് ഒരവസരത്തില്‍ 17,183.51 വരെ ഉയര്‍ന്നിരുന്നുവെങ്കിലും ഐടി, ലോഹ ഓഹരികള്‍ നേട്ടം ചോര്‍ത്തുകയായിരുന്നു. റിലയന്‍സിന് 18 രൂപ വര്‍ധിച്ചപ്പോള്‍ എസിസി, ഹീറോ ഹോണ്ട, ജെപി അസോസിയേറ്റ്‌സ്, എച്ച്ഡിഎഫ്‌സി, ടിസിഎസ് എന്നിവയ്ക്കും വില ഉയര്‍ന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/