ഫിക്കി-ഫ്രെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഷാരൂഖും കത്രീനയും
Posted on: 11 Mar 2010
മുംബൈ: മാര്‍ച്ച് പതിനാറിന് മുംബൈയില്‍ തുടങ്ങുന്ന ഫിക്കി ഫ്രെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ്ഖാനും നടി കത്രീനകൈഫും പങ്കെടുക്കുമെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പതിനെട്ടുവരെയാണ് വിനോദമേഖലയെ മുന്‍നിര്‍ത്തിയുള്ള കണ്‍വെന്‍ഷന്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്ചവാന്‍, വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് സെക്രട്ടറി രഘുമേനോന്‍, ഫോക്‌സ് എന്റര്‍ടൈന്‍മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജയിംസ് നിക്കോളാസ് ജിനോപോളസ്, ഡച്ച്‌നടി വിക്ടോറിയ കൊബലെന്‍കോ, ഫിക്കി വിനോദവിഭാഗം ചെയര്‍മാന്‍ യാഷ്‌ചോപ്ര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. മുപ്പതോളം സെമിനാറുകള്‍ നടക്കും.