അകലം കുറച്ച് അത്‌ലറ്റിക്കോ

Posted on: 23 Dec 2012മാഡ്രിഡ്: സ്​പാനിഷ് ലീഗ് ഫുട്‌ബോളില്‍ ജയം തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് കിരീടപ്പോരില്‍ ബാഴ്‌സലോണയ്ക്ക് ഭീഷണി ശക്തമാക്കി.
വെള്ളിയാഴ്ച സെല്‍റ്റ വിഗൊയെ തോല്പിച്ച അത്‌ലറ്റിക്കോ ബാഴ്‌സയുമായുള്ള അകലം ആറ് പോയന്റാക്കി കുറച്ചു. പകരക്കാരനായിറങ്ങിയ അഡ്രിയാന്‍ ലോപസാണ് 77-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്. ഹോംഗ്രൗണ്ടില്‍ അത്‌ലറ്റിക്കോയുടെ തുടര്‍ച്ചയായ ഒമ്പതാം ജയമായിരുന്നു ഇത്.
16 മത്സരങ്ങള്‍ കളിച്ച ബാഴ്‌സലോണ 46 പോയന്റുമായി തലപ്പത്തുതുടരുകയാണ്. 17 കളികളില്‍ നിന്നു അത്‌ലറ്റികോയ്ക്ക് 40 പോയന്റാണുള്ളത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/