അതും പോയി

Posted on: 23 Dec 2012* ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ആറുവിക്കറ്റ് ജയം
*അവസാനപന്തില്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ സിക്‌സറിലൂടെ ജയം കണ്ടെത്തി *പരമ്പര 1-1


മുംബൈ: ട്വന്റി 20 പരമ്പര നേടി മാനം വീണ്ടെടുക്കാമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. രണ്ടാം മത്സരത്തില്‍ അവസാനപന്തില്‍ വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി (1-1).
ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ (178) മുന്നോട്ടുവെച്ചെങ്കിലും ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഇയന്‍ മോര്‍ഗന്‍ അവസാന പന്തില്‍ സിക്‌സറടിച്ചാണ് ടീമിന് വിജയം സമ്മാനിച്ചത്. അവസാന പന്തില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിന് മൂന്നു റണ്‍സ് വേണ്ടിയിരുന്നു. മോര്‍ഗന്‍ തന്നെയാണ് കളിയിലെ താരവും.
ഓപ്പണര്‍ മൈക്കല്‍ ലുംബി(50)ന്റെ കന്നി അര്‍ധശതകവും ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ്(42), ക്യാപ്റ്റന്‍ ഇയന്‍ മോര്‍ഗന്‍(49 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍.
കഴിഞ്ഞ കളിയിലെപ്പോലെ തന്നെ മികച്ച തുടക്കം കിട്ടിയശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തുന്നത് ഈ കളിയിലും കണ്ടു. 38ന് അപ്പുറമൊരു സ്‌കോര്‍ ഒരു പ്രതിബന്ധമെന്നപോലെയാണ് ഇന്ത്യക്കാര്‍ കളിച്ചത്. കോലി(38), ക്യാപ്റ്റന്‍ ധോനി(38), സുരേഷ് റെയ്‌ന(35 നോട്ടൗട്ട്), രോഹിത് ശര്‍മ(24) എന്നിവര്‍ ഇന്ത്യന്‍ സ്‌കോറിന് കരുത്തുപകരുന്നതില്‍ പങ്കാളികളായി.
ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് നല്ല തുടക്കം കിട്ടിയില്ല. ഓപ്പണര്‍മാരായ രഹാനെയും(3) ഗംഭീറവും(27 പന്തില്‍ 17) പാടെ നിരാശപ്പെടുത്തി. പന്ത് മിഡില്‍ ചെയ്യാനാവാതെ ഗംഭീര്‍ ഉഴറിയപ്പോള്‍ കോലിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ ഇന്ത്യന്‍ ഇന്നിങ്‌സ് വേഗം നല്കി. രണ്ടാം വിക്കറ്റില്‍ ഗംഭീര്‍-കോലി സഖ്യം 57 റണ്‍സെടുത്തു. ഇതില്‍ 38ഉം കോലിയുടെ വകയായിരുന്നു. ഗംഭീറിന്റെ സംഭാവന വെറും എട്ടു റണ്‍സ്. 20 പന്തില്‍ ഏഴു ബൗണ്ടറികളോടെ 38 റണ്‍സെടുത്ത കോലി അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്താവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോററായ യുവരാജ്(4) ലൂക്ക് റൈറ്റിന്റെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ക്ഷണത്തില്‍ പുറത്തായത് അപ്രതീക്ഷിത പ്രഹരമായി. പകരമെത്തിയ രോഹിത് ശര്‍മ നന്നായി തുടങ്ങിയശേഷം വിക്കറ്റു വലിച്ചെറിഞ്ഞു. തപ്പിയും തടഞ്ഞും നീങ്ങിയ ഗംഭീറിന്റെ ഇന്നിങ്‌സിന് ഇതിനിടെ അവസാനമായി. റൈറ്റിനു തന്നെയായിരുന്നു ഈ വിക്കറ്റും.
റെയ്‌നയും ശര്‍മയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 100 കടത്തി. സ്​പിന്നര്‍ ട്രെഡ് വെല്ലിന്റെ പന്തില്‍ ശര്‍മ ക്ലീന്‍ബൗള്‍ഡായതോടെ റെയ്‌നക്കു തുണയായി ധോനി എത്തി. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടു തീര്‍ത്താണ് ഈ സഖ്യം പിരിഞ്ഞത്. 4.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍ബോര്‍ഡ്


ഇന്ത്യ: ഗംഭീര്‍ സി ബ്രെസ്‌നന്‍ ബി റൈറ്റ് 17(27,1,0), രഹാനെ സി റൂട്ട് ബി ഡേണ്‍ബാക്ക് 3(5), കോലി എല്‍ബിഡബ്ല്യു മീക്കര്‍ 38(20,7,0), യുവരാജ് സി റൂട്ട് ബി റൈറ്റ് 4(5), രോഹിത്ശര്‍മ ബി ട്രെഡ്‌വെല്‍ 24(19,1,1), റെയ്‌ന നോട്ടൗട്ട് 35(24,3,1), ധോനി സി പട്ടേല്‍ ബി ബ്രെസ്‌നന്‍ 38(18,3,2), അശ്വിന്‍ ബി ലംബ് ബി ഡേണ്‍ബാക്ക് 1(3), ചൗള റണ്ണൗട്ട് 0(1), എക്‌സ്ട്രാസ് 17, ആകെ 20 ഓവറില്‍ 8ന് 177.
വിക്കറ്റ് വീഴ്ച: 1-7, 2-64, 3-71, 4-88, 5-108, 6-168, 7-171, 8-177. ബൗളിങ്: ബ്രെസ്‌നന്‍ 4-0-27-1, ഡേണ്‍ബാക്ക് 4-0-37-2, മീക്കര്‍ 4-0-42-1, ലൂക്ക്‌റൈറ്റ് 4-0-38-2, ട്രെഡ്‌വെല്‍ 4-0-27-1.
ഇംഗ്ലണ്ട്: ലുംബ് സ്റ്റംപ്ഡ് ധോനി ബി യുവരാജ് 50(34,6,2), ഹെയ്ല്‍സ് സി ഡിന്‍ഡ ബി യുവരാജ് 42(33,4,1), റൈറ്റ് എല്‍ബിഡബ്ല്യു യുവരാജ് 5(10), മോര്‍ഗന്‍ നോട്ടൗട്ട് 49(26,5,2), പട്ടേല്‍ സി ഗംഭീര്‍ ബി ഡിന്‍ഡ 9(10,1,0), ബട്‌ലര്‍ നോട്ടൗട്ട് 15(7,1,1), എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ 4ന് 181. വിക്കറ്റുവീഴ്ച; 1-80, 2-94, 3-123, 149. ബൗളിങ്: ഡിന്‍ഡ 4-0-44-1, അവാന 4-0-42-0, അശ്വിന്‍ 4-0-38-0, ചൗള 4-0-31-0, യുവരാജ് 4-0-17-3

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/