'കാരുണ്യ'യുടെ ഒരു കോടി ഓട്ടോ ഡ്രൈവര്‍ക്ക്

Posted on: 23 Dec 2012നെടുമങ്ങാട്: 'കാരുണ്യ'യുടെ ഭാഗ്യം കടന്നു വന്നത് ഓട്ടോ ഡ്രൈവറുടെ വാടകവീട്ടിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ ഒരുകോടി രൂപയുള്ള ഒന്നാം സമ്മാനമാണ് നെടുമങ്ങാട് വേങ്കവിള പുലിക്കോട്ടുകോണം വീട്ടില്‍ മധു (44) വിനെ തേടിയെത്തിയത്. നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ് മധു.

ജീവിത പ്രാരബ്ധങ്ങള്‍ കാരണം സ്വന്തമായി ഒരു കിടപ്പാടം പോലുമുണ്ടാക്കാനാവാതെ പകച്ചുനിന്ന മധുവിന് മുന്നിലേക്ക് ഭാഗ്യദേവത കാരുണ്യവര്‍ഷം ചൊരിയുകയായിരുന്നു. വര്‍ക് ഷോപ്പ് തൊഴിലാളിയായിരുന്ന മധു വിദേശത്തും പോയിട്ടുണ്ട്. വിദേശത്തുനിന്നും സമ്പാദ്യങ്ങളില്ലാതെ മടങ്ങിയ ഇദ്ദേഹം നാട്ടിലെത്തി കൂലിക്ക് ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന സ്വഭാവം ഇദ്ദേഹത്തിനുണ്ടായിരുന്നു.

നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഗോപികയും ദേവികയുമാണ് മക്കള്‍ . ഭാര്യ പ്രീത ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ആകെയുള്ള മൂന്നു സെന്റില്‍ കിടപ്പാടം ഒരുക്കാന്‍ കഴിയാത്ത വിഷമത്തിലിരിക്കുമ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സ്വന്തമായൊരു വീട്, പിന്നെ മക്കളുടെ വിദ്യാഭ്യാസം . ഭാഗ്യനിധി കൊണ്ട് ഇവ നേടിയെടുക്കണമെന്നാണ് മധുവിന്റെ ആഗ്രഹം. സമ്മാനം കിട്ടിയടിക്കറ്റ് നെടുമങ്ങാട് എസ്.ബി.ടി. ശാഖയില്‍ ഏല്പിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/