വി.എസ്. നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

Posted on: 23 Dec 2012



ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോവാന്‍ അനുവദിച്ച ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിലല്ല ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്ട്രി ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായില്ല. ഹര്‍ജി അടിയന്തരമായി വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വി.എസ്സിന്റെ ഹര്‍ജി. അഡ്വ. ആര്‍. സതീഷ് മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതാണ് ഹര്‍ജി. അപാകതകള്‍ തിരുത്തി വീണ്ടും ഹര്‍ജി നല്‍കുമെന്ന് അഡ്വ. സതീഷ് പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/