സമരക്കാര്‍ക്കുനേരേ 125 കണ്ണീര്‍വാതക ഷെല്ലുകള്‍; 70 പേര്‍ക്ക് പരിക്ക്

Posted on: 23 Dec 2012
ന്യൂഡല്‍ഹി: യുവതിയെ കൂട്ടബലാത്സംഗം ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാഷ്ട്രപതിഭവനു സമീപം പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ 125 കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതായി പോലീസ്. സംഘര്‍ഷത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റുവെന്നും പോലീസ് അറിയിച്ചു. ഇതില്‍ 37 പേര്‍ പോലീസുകാരാണ്.

സമരത്തില്‍ മുപ്പത് ബാരിക്കേഡുകള്‍ക്ക് കേടുപറ്റി. ആറ് ബസ്, രണ്ട് മോട്ടോര്‍സൈക്കിള്‍, വായു ഭവനില്‍ നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും പോലീസിന്റെയും രണ്ട് വാഹനങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. വിജയ് ചൗക്കിലെ അലങ്കാരവസ്തുക്കള്‍ക്കും ലൈറ്റുകള്‍ക്കും കേടുസംഭവിച്ചതായും പോലീസ് അറിയിച്ചു.

പൊതുമുതല്‍ നശിപ്പിച്ചതിനും സമരം നടത്തിയതിനും പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ്‌സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായ സമരക്കാര്‍ക്കെതിരെ മാധ്യമദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

ചില്ലില്‍ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരുന്നു. ശനിയാഴ്ച 106 ബസ്സുകള്‍ ഉള്‍പ്പെടെ 1914 വാഹനങ്ങള്‍ക്ക് ചില്ലില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തി.Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/