ഡല്‍ഹിയില്‍ സുരക്ഷ ഉറപ്പാക്കണം -പ്രധാനമന്ത്രി

Posted on: 23 Dec 2012ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദേശം. ബസ്സിലെ കൂട്ടബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ഷിന്‍ഡെ.

സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
തലസ്ഥാന നഗരത്തിലെ ക്രമസമാധാനവും ഡല്‍ഹി പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വൈകിട്ട് പ്രധാനമന്ത്രിയെ വിളിച്ച് സംഭവത്തിലുള്ള ആശങ്ക അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/