വിവിധ മേഖലകളില്‍ കേരളത്തിന് അംഗീകാരം

Posted on: 23 Dec 2012തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നീ മേഖലകളില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനത്തിനുള്ള ഐ.ബി.എന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു.

സംസ്ഥാനത്തിനുവേണ്ടി മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍ എന്നിവര്‍ ലോക്‌സഭാ സ്​പീക്കര്‍ മീരാകുമാറില്‍നിന്നും ന്യൂഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

നേരത്തെ മികച്ച ഭരണത്തിന് 'ഇന്ത്യാടുഡേ' ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റിന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വെബ്‌രത്‌ന അവാര്‍ഡും ലഭിച്ചിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/