'കലാനിധി' പുരസ്‌കാരം പി.വി.ഗംഗാധരനും ബിനുലാലിനും സമ്മാനിച്ചു

Posted on: 23 Dec 2012

തിരുവനന്തപുരം: 'കലാനിധി' പുരസ്‌കാരം 'മാതൃഭൂമി' ഡയറക്ടര്‍ പി.വി.ഗംഗാധരനും 'മാതൃഭൂമി' ചീഫ് ഫോട്ടോഗ്രാഫര്‍ ജി.ബിനുലാലും ഏറ്റുവാങ്ങി. പി.വി.ഗംഗാധരന് മാധ്യമശ്രേഷ്ഠ പുരസ്‌കാരവും ബിനുലാലിന് മാധ്യമ പുരസ്‌കാരവും കെ.മുരളീധരന്‍ എം.എല്‍.എ. ആണ് വിതരണം ചെയ്തത്.

കലാനിധി 12-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കര്‍മശ്രേഷ്ഠ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ശ്രീമന്ദിരം കെ.പിക്ക് നല്‍കി. വികസനശ്രേഷ്ഠ പുരസ്‌കാരം ഒ. രാജഗോപാലും കലാരത്‌ന പുരസ്‌കാരം പ്രൊഫ. പി.ആര്‍.കുമാരകേരളവര്‍മയും വിദ്യാശ്രേഷ്ഠ പുരസ്‌കാരം എം.ആര്‍.തമ്പാനും ഏറ്റുവാങ്ങി.

ആയുര്‍വേദ ഗ്ലോബല്‍ പ്രചാരക് അവാര്‍ഡ് പോളിമാത്യു സോമതീരം, വിദ്യാശ്രേഷ്ഠ പുരസ്‌കാരം ഡോ.എം.ആര്‍.തമ്പാന്‍, പ്രാദേശിക വാര്‍ത്ത ചാനല്‍ പുരസ്‌കാരം സതീഷ്‌കുമാര്‍ തറയില്‍ എന്നിവര്‍ ഏറ്റുവാങ്ങി.

അവാര്‍ഡുദാന ചടങ്ങില്‍ കലാനിധി ചെയര്‍മാന്‍ പാര്‍വതിപുരം പദ്മനാഭഅയ്യര്‍, എസ്.ആര്‍.കൃഷ്ണകുമാര്‍, സിജിനായര്‍, ഗീതാരാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കലാപ്രതിഭകളെ ആദരിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/