യാത്രക്കാരികളുടെ സുരക്ഷ: സി.ഐ.എസ്.എഫ്. മേധാവി ഡല്‍ഹിമെട്രോ സന്ദര്‍ശിച്ചു

Posted on: 23 Dec 2012ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗംചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സി.ഐ.എസ്.എഫ്. മേധാവി രാജീവ് ഡല്‍ഹി മെട്രോ സന്ദര്‍ശിച്ചു. മെട്രോയിലെ യാത്രക്കാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.

ഘിടോര്‍നി, എച്ച്.യു.ഡി.എ. സിറ്റി സെന്റര്‍, എയിംസ് മെട്രോ എന്നീ സ്റ്റേഷനുകളാണ് വെള്ളിയാഴ്ച രാത്രി വൈകി അദ്ദേഹം സന്ദര്‍ശിച്ചത്. സി.ഐ.എസ്.എഫിലെ വനിതാകമാന്‍ഡോകള്‍ മെട്രോവണ്ടികളില്‍ പതിവായി യാത്രചെയ്യണമെന്നും സ്റ്റേഷനില്‍ റോന്തുചുറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഡല്‍ഹി മെട്രോയുടെ സുരക്ഷാച്ചുമതല സി.ഐ.എസ്.എഫിനാണ്. 770 വനിതാകമാന്‍ഡോകള്‍ ഇവിടെ സേവനംചെയ്യുന്നുണ്ട്. വനിതാകമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്ന പുരുഷന്‍മാര്‍ക്കെതിരെയും മദ്യപിച്ച് യാത്രചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നവിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക യോഗം വിളിക്കണമെന്ന് ബി.ജെ.പി. നേതാവ് സുഷമാ സ്വരാജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/