നമ്മ മെട്രോയില്‍ കയറാന്‍ മൂന്നടിയില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കണം

Posted on: 30 Aug 2014



ബാംഗ്ലൂര്‍: ഇന്ത്യയിലെവിടെയും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ട്രെയിന്‍ ടിക്കറ്റെടുക്കേണ്ട എന്നാണ് നിയമം. എന്നാല്‍, ബാംഗ്ലൂര്‍ നമ്മ മെട്രോസ്റ്റേഷനുകളിലെത്തിയാല്‍ രക്ഷിതാക്കള്‍ ഒന്ന് ആശ്ചര്യപ്പെടും. കാരണം കുട്ടിക്ക് അഞ്ചുവയസ്സില്‍ കുറവാണെങ്കിലും മൂന്നടിയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റെടുക്കണം. നിയമം നിലവിലുള്ളതാണെങ്കിലും പലരും ഇതറിയുന്നത് ഇപ്പോഴാണ്.

നമ്മ മെട്രോയുടെ എം.ജി. റോഡുമുതല്‍ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ചിലുള്‍പ്പെടുന്ന സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചിട്ടുണ്ട്. അഞ്ചുവയസ്സില്‍ കൂടുതലാണെങ്കിലും മൂന്നടിയില്‍ കുറവാണെങ്കില്‍ ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/