അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷിക സന്ദേശവിളംബര സമ്മേളനം ഇന്ന്
Posted on: 23 Dec 2012
തിരുവനന്തപുരം: അരുവിപ്പുറം 125-ാമത് പ്രതിഷ്ഠാവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച നടക്കുന്ന പ്രതിഷ്ഠാവാര്‍ഷിക സന്ദേശവിളംബര സമ്മേളനം കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്യും. എ.ടി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.ടി. രമേശ് (ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം), മോഹന്‍ ശങ്കര്‍ (സംസ്ഥാന പിന്നാക്കക്ഷേമ വികസന കോര്പ്പറേഷന് ചെയര്മാന്), സംഗീത്കുമാര്‍ (എന്‍.എസ്.എസ്. തിരുവനന്തപുരം യൂണിയന് പ്രസിഡന്റ്), വെഞ്ഞാറമൂട് ശശി (സി.പി.ഐ ജില്ലാസെക്രട്ടറി), സി.കെ. ഹരീന്ദ്രന്‍ (സി.പി.എം ജില്ലാകമ്മിറ്റിയംഗം), സ്വാമി സാന്ദ്രാനന്ദ (അരുവിപ്പുറം മഠാധിപതി), വണ്ടന്നൂര്‍ സന്തോഷ് (അരുവിപ്പുറം പ്രതിഷ്ഠാമീഡിയ കമ്മിറ്റി ചെയര്മാന്), കെ. സുധാകരന് (അരുവിപ്പുറം വാര്‍ഡ് മെമ്പര്‍) തുടങ്ങിയവര്‍ പ്രസംഗിക്കും.