മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് ഭാരവാഹികള്‍
Posted on: 23 Dec 2012
തിരുവനന്തപുരം: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയസമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭോപ്പാലിലായിരുന്നു യോഗം. പ്രസിഡന്റായി പ്രദീപ് മാത്യു നല്ലില (മാവേലിക്കര), വൈസ് പ്രസിഡന്റുമാരായി ജെഫി പി. (ബത്തേരി), തോമസ് ആന്റണി (പുത്തൂര്‍), ജെബി പി. ജോണ്‍ (പത്തനംതിട്ട), ജനറല്‍സെക്രട്ടറിയായി എയ്ഞ്ചല്‍ ഫെലിക്സ് (മാര്‍ത്താണ്ഡം), സെക്രട്ടറിമാരായി സിനു മാത്യു (ഹൈദരാബാദ്), പ്രമോദ് പി. മാര്‍ക്കോസ് (തിരുവല്ല), അനു റജി (മൂവാറ്റുപുഴ), ട്രഷററായി അഡ്വ. ലിജോ റോയി (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുമ്പാകെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.