ശിവഗിരി എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാവും

Posted on: 23 Dec 2012വര്‍ക്കല: എണ്‍പതാം ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള കാര്‍ഷിക-വ്യാവസായിക-ശാസ്ത്ര പ്രദര്‍ശനം 'ശിവഗിരി എക്‌സ്‌പോ'യ്ക്ക് തിങ്കളാഴ്ച തുടക്കമാവും.

വിജ്ഞാനവും വിനോദവും പകരുന്ന 70 സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ടാകും. വി.എസ്.എസ്.സി, കെ.എസ്.ഇ. ബി, അനെര്‍ട്ട്, കൃഷിവകുപ്പ്, മൃഗസംരക്ഷണം, നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കയര്‍ ബോര്‍ഡ്, കാര്‍ കമ്പനികള്‍, ഓയില്‍ പാം ഓഫ് ഇന്ത്യ എന്നിങ്ങനെ മികച്ച സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ അണിനിരക്കും. പുറമേ മെഡിക്കല്‍ പ്രദര്‍ശനവുമുണ്ട്.

വര്‍ക്കല ടണല്‍വ്യൂ മൈതാനത്ത് 24 മുതല്‍ ജനവരി രണ്ട് വരെയാണ് പ്രദര്‍ശനം. 24ന് വൈകീട്ട് 4ന് കേന്ദ്രമന്ത്രി ശശിതരൂര്‍ എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരിക്കും.

ശ്രീനാരായണ ഗുരുവിന്റെ ശാസ്ത്ര സങ്കല്‍പ്പത്തേയും ശ്രീനാരായണ ദര്‍ശനത്തേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനവും വാനനിരീക്ഷണവും തിര്‍ഥാടനത്തോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന് മുകളിലാണ് പ്രദര്‍ശനം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/