ശമ്പളപരിഷ്‌കരണം അട്ടിമറിക്കരുത് -എന്‍.ജി.ഒ. യൂണിയന്‍

Posted on: 23 Dec 2012തിരുവനന്തപുരം: സ്റ്റാറ്റിയൂട്ടറി പെന്‍ഷന് പുറമേ ശമ്പളപരിഷ്‌കരണവും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സഹായിക്കുന്നതാണ് കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് എന്നും സിവില്‍ സര്‍വീസിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കേരള എന്‍.ജി.ഒ. യൂണിയന്‍ ആരോപിച്ചു.

ജീവനക്കാര്‍ ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അഞ്ചുവര്‍ഷ ശമ്പളപരിഷ്‌കരണവും ജോലിസ്ഥിരതയും വീണ്ടും അട്ടിമറിക്കാന്‍ പോകുകയാണ്. വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെലവില്‍നിന്ന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വേര്‍പെടുത്തി വലിയ ബാധ്യതയായി കണക്കാക്കി പ്രചരിപ്പിക്കുക വഴി സിവില്‍ സര്‍വീസിനെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം- എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍ പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/