എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത് -കെ.എസ്.ടി.എ.

Posted on: 30 Aug 2014



തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെയും എയ്ഡഡ് സ്‌കൂളുകളെയും തകര്‍ക്കുന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളും സൗജന്യ വിദ്യാഭ്യാസവും സര്‍ക്കാരിന് ബാധ്യതയായിരിക്കുന്നുവെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളം ഒഴിവാക്കുകയാണ് നല്ലതെന്നാണ് സര്‍ക്കാരിന് നല്‍കുന്ന ഉപദേശം. യു.ഡി.എഫ്. സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുകയാണ്. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും ഉണ്ടാകുന്ന പുതിയ ഡിവിഷനുകളും കോഴ്‌സുകളും ബാച്ചുകളും ഇനിമുതല്‍ അണ്‍എയ്ഡഡ് ആയിരിക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം. ഫലത്തില്‍ എയ്ഡഡ് സ്‌കൂളുകളെ അണ്‍എയ്ഡഡ് സ്‌കൂളുകളായി മാറ്റും. സൗജന്യ വിദ്യാഭ്യാസം തകര്‍ക്കാനും അധ്യാപകരെ വഴിയാധാരമാക്കാനുമുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകരുതെന്ന് ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/