കരകൗശല കോര്‍പ്പറേഷന്‍: വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂണിയന്‍

Posted on: 23 Dec 2012തിരുവനന്തപുരം: കോടിക്കണക്കിന് രൂപ വിലവരുന്ന കരകൗശല ഉത്പന്നങ്ങള്‍ 'കേടായവ' എന്ന പേരില്‍ കരകൗശല കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ പൂട്ടിയിട്ടിരുന്നതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരളാ ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് സപ്ലൈയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. കരകൗശലവ്യവസായവും തൊഴിലും കേരളത്തില്‍ തകര്‍ച്ച നേരിടുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി പരിഹാരം കണ്ടെത്തണമെന്നും യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി. സുബോധന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് വന്‍ തുക ലഭ്യമാകുമെന്നിരിക്കെ അതിനുതകുന്ന പ്രോജക്ടുപോലും സമര്‍പ്പിക്കാന്‍ ഇപ്പോഴത്തെ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. മുന്‍കാലങ്ങളിലെ ഉദ്യോഗസ്ഥരാണ് കേരള ഉത്പന്നങ്ങളുടെ പര്‍ച്ചേസ് കുറയ്ക്കാന്‍ 'കേടായ ഉത്പന്നങ്ങള്‍' എന്ന പേരു നല്‍കി അവ പൂഴ്ത്തിവെച്ചത്. ഇത് ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ വടക്കേ ഇന്ത്യന്‍ ലോബിയുടെ കളിപ്പാവയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ 1968 മുതലുള്ള പൂഴ്ത്തിവെയ്പ്‌സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അഡ്വ.ജി സുബോധന്‍ ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/