18 പേര്‍ ഐ.പി.എസ്. പട്ടികയില്‍

Posted on: 23 Dec 2012തിരുവനന്തപുരം: ഐ.പി.എസ്. പദവി ലഭിക്കാന്‍ അര്‍ഹരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. കേരള പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന വകുപ്പുതല പ്രൊമോഷന്‍ സമിതിയുടെ ശുപാര്‍ശയനുസരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് സാധ്യതാപട്ടികയില്‍ നിന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒഴിവുള്ള തസ്തികകളുടെ ഇരട്ടി പേരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

മുഹമ്മദ് ഇക്ബാല്‍, കെ. കെ. ജയമോഹന്‍, കെ. വിജയകുമാര്‍, വി. സുരേഷ്‌കുമാര്‍, മുഹമ്മദ് ഷബീര്‍, സി.പി. ഗോപകുമാര്‍, അലക്‌സ് എം.വര്‍ക്കി, ക്രിസ്റ്റഫര്‍ ചാള്‍സ്‌രാജ്, ജോളി ചെറിയാന്‍, പി. എ. വത്സന്‍, ജി. സോമശേഖരന്‍, ഡി. സാലി, പി. എന്‍. ഉണ്ണിരാജന്‍, കെ. എല്‍.ഹരികുമാര്‍, എന്‍. വിജയകുമാര്‍, എന്‍. രാമചന്ദ്രന്‍, വി. എന്‍. ശശിധരന്‍, കെ. വി. ജോസഫ് എന്നിവര്‍ പട്ടികയിലുണ്ട്. ഡി. മധു, ഡി. കെ. ഹരിദാസ് , ബി. അശോകന്‍ എന്നിവര്‍ സാധ്യതാപ്പട്ടികയിലാണ്.

സംസ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില ഉദ്യോഗസ്ഥര്‍ ഐ.പി.എസ് പട്ടികയില്‍ സ്ഥാനം നേടിയത് നേരത്തേ വിവാദമായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/