ഹയര്‍ സെക്കന്‍ഡറി പരീക്ഷാക്രമീകരണം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമാകും

Posted on: 23 Dec 2012കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടത്രസമയം നല്‍കാതെ അടുത്തടുത്ത ദിവസങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി വര്‍ഷാന്ത്യപരീക്ഷകള്‍. എന്‍ട്രന്‍സ് പരീക്ഷകളില്‍ ഹയര്‍ സെക്കന്‍ഡറിയിലെ മാര്‍ക്ക് പരിഗണിക്കുമെന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു.

മാര്‍ച്ച് ആറിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ആരംഭിക്കും. ആറിന് ഇംഗ്ലീഷ്, 7ന് സെക്കന്‍ഡ് ലാംഗ്വേജ്, 16ന് കെമിസ്ട്രി, 18ന് മാത്‌സ്, 19ന് ബയോളജി, 20ന് ഫിസിക്‌സ് എന്നിങ്ങനെയാണ് ടൈംടേബിള്‍. മാത്‌സ്, ബയോളജി, ഫിസിക്‌സ് പരീക്ഷകള്‍ ഇടവേളയില്ലാതെയാണ് നടക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയില്‍ ഈ മൂന്ന് വിഷയങ്ങളിലെയും മാര്‍ക്ക് വെയ്‌റ്റേജിന് പരിഗണിക്കപ്പെടും. കെമിസ്ട്രി പരീക്ഷയ്ക്ക് മാത്രമാണ് എട്ടുദിവസത്തെ ഇടവേള ലഭിക്കുക.

സി.ബി.എസ്.ഇ.യില്‍ ഓരോ പരീക്ഷയും നാലുദിവസം ഇടവിട്ടാണ് നടത്തുന്നത്. യൂണിറ്റ് ടെസ്റ്റുകള്‍ക്കും ഈ രീതിയാണ്. സയന്‍സ് വിഷയങ്ങളില്‍ സി.ബി.എസ്.ഇ. -സംസ്ഥാന സിലബസുകള്‍ തമ്മില്‍ വലിയ അന്തരമില്ല. എന്നാല്‍ പരീക്ഷാക്രമീകരണങ്ങള്‍ ഇരു സിലബസിലെയും വിദ്യാര്‍ഥികളുടെ മാര്‍ക്കുകളില്‍ വന്‍ വ്യത്യാസത്തിന് ഇടയാക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/