വ്യാപാരി വ്യവസായികള്‍ക്കായി വെബ് പോര്‍ട്ടല്‍ വരുന്നു

Posted on: 23 Dec 2012കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്.) യും യൂണിവര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് വ്യാപാരി വ്യവസായികള്‍ക്കായി വെബ് പോര്‍ട്ടല്‍ തുടങ്ങുന്നു.

ഓരോ വ്യാപാരിക്കും തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കാനും പരസ്യംചെയ്യാനും കഴിയുംവിധമാണ് ഇതിന്റെ രൂപകല്പന. shopatkerala.com എന്നാണ് പോര്‍ട്ടലിന്റെ വിലാസം. വ്യവസായലോകത്തെ നിയമങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ അറിയാന്‍ പോര്‍ട്ടല്‍ സഹായകമാണെന്ന് ഏകോപനസമിതി ജില്ലാ സെക്രട്ടറി കെ.സേതുമാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാപനം, സേവനം, വിഭാഗം എന്നിങ്ങനെ മൂന്നുതരത്തില്‍ പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍ തേടാം. ഒരേതരം സാധനങ്ങള്‍ വില്‍ക്കുന്ന വിവിധ കടകളെ താരതമ്യപ്പെടുത്താനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് പോര്‍ട്ടലില്‍ ലഭിക്കും. വില്പനനികുതി, ആദായനികുതി, സ്ഥാപന രജിസ്‌ട്രേഷന്‍, തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റിയും പോര്‍ട്ടലിലൂടെ അറിയാം. 150-ല്‍പ്പരം വ്യാപാരികള്‍ ഇതിനകം സ്ഥാപനങ്ങള്‍ ഇതില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ക്ക് എസ്.എം.എസ്സിലൂടെയും ഇ-മെയിലിലൂടെയും മറുപടി ലഭിക്കും. പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോര്‍ട്ടല്‍ ഉദ്ഘാടനം 24-ന് രാവിലെ 11-ന് ഹോട്ടല്‍ മലബാര്‍ പാലസില്‍ മന്ത്രി എം.കെ.മുനീര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദീപക് സുരേഷ്, സുരേഷ് ബാബു, ആസില്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/