ദേവികുളത്ത് വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായകളെ കൊന്നു

Posted on: 01 Sep 2014മൂന്നാര്‍: ദേവികുളത്ത് ജനവാസകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയിറങ്ങി. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ കടിച്ചുകൊണ്ടുപോയി. ദേവികുളം ആര്‍.ഡി.ഒ. ഓഫീസിനു സമീപം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള ശേഖറിന്റെ വീട്ടിലെ പട്ടിയെയാണ് പുലി കൊണ്ടുപോയത്. വീടിന്റെ പിറകില്‍ കൂട്ടില്‍ അടച്ചിരുന്ന വലിയ പട്ടിയെ കൂട് തകര്‍ത്താണ് പുലി കടിച്ചുകൊണ്ടുപോയത്. കൂട്ടില്‍ ഉണ്ടായിരുന്ന ചെറിയ പട്ടി അക്രമണത്തില്‍ ചത്തു.

പട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ശേഖറും ഭാര്യ വേളാങ്കണ്ണിയും കണ്ടത് പട്ടിയെ കടിച്ചുകൊണ്ടുപോകുന്ന പുലിയെയാണ്. നിമിഷങ്ങള്‍ക്കകം പുലി ഇരുട്ടില്‍ മറഞ്ഞു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.

ഇത് രണ്ടാംതവണയാണ് ദേവികുളത്ത് പുലിയിറങ്ങുന്നത്. കഴിഞ്ഞ 7ന് ദേവികുളം ടൗണിലെ സര്‍വേ സൂപ്രണ്ടിന്റെ ഓഫീസിന്റെ കോമ്പൗണ്ടിനുള്ളില്‍ മൂന്ന് ആടുകളെ കൊന്നിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/