ഒളവറ കുഞ്ഞിരാമന്‍ മേലാശാരി അന്തരിച്ചു

Posted on: 23 Dec 2012തൃക്കരിപ്പൂര്‍:പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധനും ദാരുശില്പിയും പ്രമുഖ സോഷ്യലിസ്റ്റുമായ ഒളവറ ടി.വി.കുഞ്ഞിരാമന്‍ മേലാശാരി (82) അന്തരിച്ചു.

കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങള്‍ക്കും തറവാടുകള്‍ക്കും കുറ്റിയടിക്കുകയും ക്ഷേത്രനിര്‍മാണത്തിന് നേതൃത്വംനല്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രനിര്‍മാണ വൈദഗ്ധ്യത്തിന് പരമോന്നത കുലപദവിയായ മേലാശാരിപ്പട്ടം പയ്യന്നൂര്‍ കുറുഞ്ഞി ക്ഷേത്രത്തില്‍നിന്ന് ലഭിച്ചു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം പുനര്‍നിര്‍മാണത്തിന് വീരശൃംഖലയും ശില്പാചാര്യ ബഹുമതിയും ലഭച്ചിരുന്നു. ചെന്നൈ, മുംബൈ, കര്‍ണാടക എന്നിവിടങ്ങളിലും ക്ഷേത്രനിര്‍മാണത്തിന് നേതൃത്വംനല്കി.

തൃക്കരിപ്പൂര്‍ മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായുള്ള പിക്കറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. തൃക്കരിപ്പൂര്‍ മേഖലയിലെ കുടികിടപ്പു സമരങ്ങളില്‍ പങ്കെടുത്തിരുന്നു. കാട്ടാമ്പള്ളി സമരം, ഭക്ഷ്യസമരം എന്നിവയില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ടി.വി.ദേവി, മക്കള്‍: ഗീത, ഗിരീശന്‍, ഗിരിജ, ഗണേശന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (ഉദുമ), സംഗീത (കോറോം), ശ്രീധരന്‍ (തളിപ്പറമ്പ്), റീന (രാമപുരം). സഹോദരങ്ങള്‍: കല്യാണി (കുഞ്ഞിമംഗലം), കാര്‍ത്ത്യായനി (പയ്യന്നൂര്‍), പരേതരായ അപ്പുക്കുട്ടി രവിവര്‍മന്‍, കേശവനാചാരി, ഗോവിന്ദന്‍ കേരളവര്‍മന്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/