ക്രിസ്മസ് തിരുകര്‍മങ്ങള്‍ ഇന്റര്‍നെറ്റില്‍ തത്സമയം

Posted on: 23 Dec 2012കൊച്ചി: ക്രിസ്മസ്‌രാവില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ പാതിരാകുര്‍ബാനയും സന്ദേശവും ഇന്റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ സഭയുടെ വെബ്‌സൈറ്റായ www.syromalabarchurch.inല്‍ ക്രിസ്മസ്‌രാത്രിയില്‍ ഇന്ത്യന്‍സമയം രാത്രി 11.30മുതല്‍ 1.30വരെയാണ് സംപ്രേഷണം.

ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് തങ്ങളുടെ ആരാധനാക്രമമനുസരിച്ചുള്ള ക്രിസ്മസ് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സീറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ജോസ് പാലക്കീല്‍ അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/