സി.ബി.എസ്.ഇ-അണ് എയ്ഡഡ് അധ്യാപകര്‍ സമരത്തിലേക്ക്
Posted on: 23 Dec 2012
കൊച്ചി: സര്‍ക്കാര്‍ സ്കൂളിലെ ശമ്പളവ്യവസ്ഥകള്‍ ബാധകമാണെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ സി. ബി. എസ്. ഇ-അണ് എയ്ഡഡ് അധ്യാപകരുടെ സംസ്ഥാന സമിതി തീരുമാനിച്ചു. തൊഴിലവകാശങ്ങള്‍ നിഷേധിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിരിച്ചുവിടുകയും ചെയ്യുന്ന സ്കൂള്‍ മാനേജുമെന്റുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായതായി കെ. യു. പി. ടി. ഒ. സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് പറഞ്ഞു. അണ് എയ്ഡഡ് അധ്യാപകരുടെ സംസ്ഥാന കണ്വെന്ഷന് ഫിബ്രവരിയില്‍ സംഘടിപ്പിക്കും.
12 ജില്ലകളിലെ അധ്യാപക പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി വിദ്യ ആര്. ശേഖര്‍, എം. ഷാജര്‍ഖാന്‍, ഗോപാലകൃഷ്ണന്, റാഫേല്‍, അബ്ദുള്‍ കരിം, സുധീര്‍ കെ. ഒ, മെല്ഫ്രിന് എന്നിവര്‍ പ്രസംഗിച്ചു.