അഖില മലങ്കര സുവിശേഷ മഹായോഗം 26ന് ആരംഭിക്കും
Posted on: 23 Dec 2012
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബര്‍ 26 മുതല്‍ 31 വരെ പുത്തന്‍കുരിശില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് വൈകീട്ട് പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ ബസേലിയസ് തോമസ് പ്രഥമന്‍ ബാവ പതാക ഉയര്‍ത്തും. 'ശാക്തീകരിക്കുന്ന ദൈവം' എന്ന വിഷയത്തില്‍ 26ന് ആരംഭിക്കുന്ന മഹായോഗം ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും.
50,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലിലാണ് യോഗം. 101 അംഗ ഗായകസംഘവും 101 അംഗ വളന്റിയര്‍മാരും തയ്യാറായി കഴിഞ്ഞതായി ഏലിയാസ് മോര് അത്തനാസ്യോസ് മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളനത്തില്‍ ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, ഷെവലിയര്‍ ജോയി പി. ജോര്‍ജ്, ഷെവലിയര്‍ കെ. പി. പീറ്റര്‍, മേരിക്കുട്ടി കെ. കെ, ഷെവലിയര്‍ മോന്‍സി വാവച്ചന് എന്നിവര്‍ പങ്കെടുത്തു.