ഹോട്ടല്‍മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം-അസോസിയേഷന്‍

Posted on: 23 Dec 2012കൊച്ചി: വിലവര്‍ധന, തൊഴിലാളിക്ഷാമം എന്നിവ മൂലം കഷ്ടപ്പെടുന്ന ഹോട്ടല്‍മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിലവാരനിയമത്തിന്റെ പേരില്‍ പരിശോധനകള്‍ ഹോട്ടലുകളില്‍മാത്രം ഒതുക്കരുതെന്ന് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

അന്യസംസ്ഥാനങ്ങളില്‍നിന്നുവരുന്ന പലവ്യഞ്ജനങ്ങളും പച്ചക്കറികളും ചെക്ക്‌പോസ്റ്റുകളില്‍ത്തന്നെ പരിശോധിക്കണം. നിയമമാകുവാന്‍പോകുന്ന റെന്റ് കണ്‍ട്രോള്‍ ആക്ട് നടപ്പിലായാല്‍ കേരളത്തിലെ 60 ശതമാനത്തോളം ചെറുകിട, ഇടത്തരം ഹോട്ടലുകള്‍ കുടിയിറക്കപ്പെടുകയോ ഭീമമായ വാടക നല്‍കേണ്ടതായോ വരും. ഹോട്ടലുടമകളുമായി ചര്‍ച്ചനടത്തി ആശങ്കപരിഹരിച്ച് നിയമത്തില്‍വേണ്ട ഭേദഗതികള്‍വരുത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാനപ്രസിഡന്റ് ജി. സുധീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍സെക്രട്ടറി ജോസ്‌മോഹന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ മൊയ്തീന്‍കുട്ടി ഹാജി കണക്കും അവതരിപ്പിച്ചു.

ഭാരവാഹികള്‍: കെ.എം. അബ്ദുള്ള (രക്ഷാധികാരി), ജി. സുധീഷ്‌കുമാര്‍ (സംസ്ഥാന പ്രസിഡന്റ്), ജോസ്‌മോഹന്‍ (ജനറല്‍ സെക്രട്ടറി), മൊയ്ദീന്‍കുട്ടിഹാജി (ട്രഷറര്‍), ജി. ജയപാല്‍, കെ.പി. ബാലകൃഷ്ണപൊതുവാള്‍ (വര്‍ക്കിങ് പ്രസിഡന്റുമാര്‍), പി.സി. ബാവ, ദിലീപ് സി. മൂലയില്‍, ഇ.എം. മാണി, ബി. ജയധരന്‍നായര്‍, മധുസൂദനന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), പി. അബ്ദുള്‍ ഗഫൂര്‍, കെ.എം. രാജ, എല്‍. അമീര്‍ഖാന്‍, എ. മുഹമ്മദ് റാഫി, ജി.കെ. പ്രകാശ്, ബി.കെ. കുഞ്ഞഹമ്മദ്, പ്രസാദ് ആനന്ദഭവന്‍, ടി.സി. റഫീക് (സെക്രട്ടറിമാര്‍).

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/