നാവികരെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത കേന്ദ്രത്തിന് -മുഖ്യമന്ത്രി
Posted on: 23 Dec 2012
കൊച്ചി: ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വവും ബാധ്യതയും കേന്ദ്രസര്‍ക്കാറിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാവികര്‍ നാട്ടിലേക്ക് പോയാല്‍ തിരിച്ചുവരുമോയെന്ന സംശയമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ ഇറ്റലി നല്കിയ ഉറപ്പ് കേന്ദ്രസര്‍ക്കാറും കോടതിയും അംഗീകരിക്കുകയായിരുന്നു. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് രണ്ട് നീതിയില്ല. ഒറ്റ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
നാവികരെ ഇറ്റലിയില്‍ വിചാരണ ചെയ്യണമെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ട് ഇറ്റലിക്കു പോലും കീഴടങ്ങേണ്ടിവന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വികാരം കേന്ദ്രം പൂര്‍ണമായും മനസ്സിലാക്കിയിരുന്നുവെന്നും മുഖ്യമന്ത്രിപറഞ്ഞു.