കൊലക്കേസ്: ഹിമാചലിലെ പുതിയ കോണ്‍ഗ്രസ് എം.എല്‍.എ. ഒളിവില്‍

Posted on: 23 Dec 2012പഞ്ച്കുല: ഹിമാചല്‍പ്രദേശില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എ. രാംകുമാര്‍ ചൗധരിക്കെതിരെ കൊലക്കേസ്.
ഒളിവില്‍പ്പോയ എം.എല്‍.എ.യെ ഹരിയാണ പോലീസ് തെരഞ്ഞുവരുന്നു. ഹിമാചലിലെ സൊളാന്‍ ജില്ലയില്‍പ്പെട്ട ഡൂണ്‍ മണ്ഡലത്തില്‍നിന്നാണ് ചൗധരി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശിനിയായ ജ്യോതി (24) കൊല്ലപ്പെട്ട കേസിലാണ് ഇദ്ദേഹത്തിനും നാലു കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

ചൗധരിയുടെ സന്തോളിയിലുള്ള വീട്ടിലും മറ്റും പോലീസ് റെയ്ഡ് നടത്തി. തലക്കേറ്റ പരിക്കാണ് ജ്യോതിയുടെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 22 നാണ് ഹരിയാണയിലെ പഞ്ച്കുലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈയിടെ ജ്യോതി ഗര്‍ഭഛിദ്രത്തിനു വിധേയയായതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോഴാണ് എം.എല്‍.എ.യുടെ പങ്കു പുറത്തുവന്നത്. ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ചൗധരി. ആദ്യമായാണ് എം.എല്‍.എ.യാകുന്നത്.

കുറ്റവാളികളെ പിടികൂടുന്നതില്‍ പോലീസ് പരാജയപ്പെട്ടാല്‍ നീതിതേടി കോടതിയെ സമീപിക്കുമെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ ബൂട്ടിറാം അറിയിച്ചു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/