ജയറാം 'ലക്കി സ്റ്റാര്‍'

Posted on: 23 Dec 2012
ജയറാം, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലക്കിസ്റ്റാര്‍' പൊള്ളാച്ചിയില്‍ ആരംഭിച്ചു. 'മറിമായം' ഫെയിം രചനയാണ് നായിക. മാമുക്കോയ, ടി.ജി. രവി, ശ്രീകുമാര്‍, നന്ദകിഷോര്‍, ജയപ്രകാശ് കുളൂര്‍, മോഹന്‍, വിനോദിനി, അമ്മു രാമചന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലകനാഥ് നിര്‍വഹിക്കുന്നു. ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: രതീഷ് വേഗ, വിതരണം: ഗാലക്‌സി റിലീസ്, വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/