കൂട്ടബലാത്സംഗം: വേഗത്തില്‍ നടപടിവേണമെന്ന് പ്രധാനമന്ത്രിയോട് സോണിയ

Posted on: 23 Dec 2012ന്യൂഡല്‍ഹി: ബസ്സിലെ കൂട്ടബലാത്സംഗത്തിനെതിരെ ജനരോഷം ശക്തമായതോടെ കേസില്‍ വേഗത്തിലുള്ള നടപടി വേണമെന്ന് യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു.

ഗുരുതരാവസ്ഥയില്‍ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മതിയായ സുരക്ഷയൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ രാഷ്ട്രീയസമ്മര്‍ദത്തിലായ കോണ്‍ഗ്രസ് അധ്യക്ഷ ചൊവ്വാഴ്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്കും കത്തയച്ചിരുന്നു. നഗരത്തെ രക്ഷിക്കാന്‍ ചുമതലയുള്ളവര്‍ക്ക് ഇത് നാണക്കേടാണെന്ന് ഷിന്‍ഡെക്ക് അയച്ച കത്തില്‍ സോണിയ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/