വസ്തുതാവിരുദ്ധമായ വാര്‍ത്ത സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് ഒരുലക്ഷം രൂപ പിഴ

Posted on: 23 Dec 2012ന്യൂഡല്‍ഹി: രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ 'വസ്തുതാവിരുദ്ധവും പക്ഷപാതപരവുമായ' വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ പേരില്‍ സി.എന്‍.എന്‍-ഐ.ബി.എന്‍, ഹിന്ദിചാനലായ ഐ.ബി.എന്‍. 7 എന്നിവക്കെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍.ബി.എസ്.എ) യുടെ നടപടി.

രണ്ടു ചാനലുകളും മാപ്പ് പറയണമെന്നും ഒരുലക്ഷം വീതം പിഴയൊടുക്കണമെന്നും എന്‍.ബി.എസ്.എ. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജെ.എസ്. വര്‍മ ഉത്തരവിട്ടു. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് അസോസിയേഷന്റെ (എന്‍.ബി.എ) മാനദണ്ഡങ്ങളും മാധ്യമധര്‍മവും ലംഘിക്കുന്നതാണ് ട്രസ്റ്റിനെതിരെ സംപ്രേഷണംചെയ്ത വാര്‍ത്തയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിഴസംഖ്യ എന്‍.ബി.എക്ക് നല്‍കണം.

ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത മുന്‍വിധിയോടെയുള്ളതും പക്ഷപാതപരവുമാണെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും മുന്‍നിരയിലെത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ വാര്‍ത്ത. അധാര്‍മികമായ മാധ്യമ പ്രവര്‍ത്തനത്തിന് ഉദാഹരണമാണിതെന്നും ജെ.എസ് .വര്‍മ അഭിപ്രായപ്പെട്ടു.

2011 ആഗസ്ത് ഒന്നിന് സി.എന്‍.എന്‍-ഐ.ബി.എന്‍, ഐ.ബി.എന്‍. 7 ചാനലുകളില്‍ വന്ന ഒരു പരിപാടിയാണ് എന്‍.ബി.എസ്.എ.യുടെ നടപടിക്ക് കാരണമായത്. രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് കണ്ണാസ്​പത്രി തുടങ്ങാന്‍ ഭൂമി അനുവദിച്ചതില്‍ അഴിമതി നടന്നുവെന്നായിരുന്നു വാര്‍ത്തയുടെ കാതല്‍. ഇതിനെതിരെ ട്രസ്റ്റ് അതോറിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/