വേലയ്ക്കു നിന്ന കുട്ടിക്ക് പീഡനം: നടിക്ക് മൂന്നുവര്‍ഷം തടവ്

Posted on: 23 Dec 2012



താനെ: വീട്ടുവേലയ്ക്കു നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചക്കേസില്‍ ബോളിവുഡ് നടി ഹുമഖാന് മൂന്നുവര്‍ഷം തടവ്.
താനെ അഡീഷണല്‍ സെന്‍ഷന്‍സ് ജഡ്ജി എ. വാഗ്‌വാസെയാണ് ശിക്ഷവിധിച്ചത്. 12,000 രൂപ പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പന്ത്രണ്ടുവയസ്സുള്ള നേപ്പാളി കുട്ടിയെ 2007-ല്‍ പുണെയിലെ വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്.

കേസിലെ മറ്റൊരു പ്രതിയായ ഷമിയുദ്ദീന്‍ ശൈഖിനൊപ്പം 2008-ലാണ് ഹുമയെ പോലീസ് അറസ്റ്റുചെയ്തത്. ശൈഖ് രേഷ്മയെ പലതവണ ബലാത്സംഗം ചെയ്തതായി ആരോപണമുണ്ട്. എന്നാല്‍, മതിയായ തെളിവില്ലാത്തതില്‍ ഇയാളെ കോടതി വെറുതെ വിട്ടു.

മീരാ റോഡിലെ ഹുമയുടെ വീട്ടുവേലക്കാരിയായിരുന്ന രേഷ്മയുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി. പുണെയിലേക്ക് താമസം മാറ്റിയപ്പോള്‍ രേഷ്മയെ അറിയിക്കാതെ ഹുമ കുട്ടിയെ ഒപ്പം കൊണ്ടുപോവുകയായിരുന്നു.

സല്‍മാന്‍ഖാന്റെ മേനെ പ്യാര്‍ കിയ ഉള്‍പ്പെടെ ഇരുപതോളം ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ഹുമ.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/