ബലാത്സംഗശ്രമത്തിനിടെ പെണ്‍കുട്ടി മരിച്ചു; പ്രതി പിടിയില്‍

Posted on: 23 Dec 2012



തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കാണാതായ പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ യുവാവ് പിടിയില്‍. ബലാത്സംഗംചെയ്യാനുള്ള ശ്രമത്തിനിടെ കുട്ടി മരിച്ചതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

താതംകുളത്തുനിന്ന് വ്യാഴാഴ്ച കാണാതായ ഏഴാംക്ലാസുകാരിയെ സെയ്ദുംഗനല്ലൂരിലെ കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് സുബയ്യ (35) എന്ന തൊഴിലാളി പിടിയിലായത്. ബലാത്സംഗ ശ്രമത്തിനിടെ കുട്ടി ഒച്ചവെച്ചപ്പോള്‍ ദുപ്പട്ട കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു.

അനന്തരവളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസംബര്‍ ഒന്നിന് അറസ്റ്റിലായ സുബയ്യ ജാമ്യത്തിലായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/