ത്രിപുരയില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു
Posted on: 23 Dec 2012
അഗര്‍ത്തല: ത്രിപുരയില്‍ സ്ത്രീയെ പൊതുസ്ഥലത്ത് വിവസ്ത്രയാക്കി കൂട്ടബലാത്സംഗം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതിയുള്‍പ്പെടെ മൂന്നുപേര്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രിയാണ് പടിഞ്ഞാറന്‍ ത്രിപുരയിലെ ബിഷാല്‍ഗഢില്‍ മുപ്പത്തിയേഴുകാരിയെ വീട്ടില്‍നിന്ന് വലിച്ചിറക്കി നാട്ടുകാരുടെ മുമ്പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. തുടര്‍ന്ന് അവരെ പൂര്‍ണനഗ്നയാക്കി മര്‍ദിച്ച് മരത്തില്‍ കെട്ടിയിടുകയും ചെയ്തു. കണ്ടുനിന്നവരാരും രക്ഷിക്കാന്‍ തയ്യാറായില്ല. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഏഴുപേരെ അറസ്റ്റുചെയ്തത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam