ബാബറിമസ്ജിദ് കേസ്: എം.പി.യും മുന്‍ എം.എല്‍.എ.യും കോടതിയില്‍ കീഴടങ്ങി

Posted on: 23 Dec 2012ലഖ്‌നൗ: ബാബറിമസ്ജിദ് തകര്‍ത്ത കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി. ബ്രിജിഭൂഷന്‍ സിങ്ങും ശിവസേന മുന്‍ എം.എല്‍.എ. പവന്‍ പാണ്ഡേയും ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ കീഴടങ്ങി.

കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പ്രത്യേകജഡ്ജി ശശിമൗലി തിവാരി ഡിസംബര്‍ 17-ന് ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇരുവരും കീഴടങ്ങിയ സാഹചര്യത്തില്‍ കോടതി വാറന്റ് തിരിച്ചുവിളിച്ചു. ഇരുവരില്‍നിന്നും തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും.

കൈസര്‍ഗഞ്ജില്‍നിന്നുള്ള സമാജ്‌വാദിപാര്‍ട്ടി എം.പി.യാണ് ബ്രിജ്ഭൂഷന്‍ സിങ്. ബാബറിമസ്ജിദ് തകര്‍ത്തസമയത്ത് ഗോണ്ട മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.പി.യായിരുന്നു അദ്ദേഹം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/