സുപ്രീംകോടതിയില്‍ മൂന്ന് പുതിയ ജഡ്ജിമാര്‍
Posted on: 23 Dec 2012
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് മൂന്ന് പുതിയ ജഡ്ജിമാരെക്കൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച നിയമിച്ചു.
മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍, കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് വിക്രംജിത് സെന്‍, ഒറീസ്സ ഹൈക്കോടതിയിലെ ജസ്റ്റിസ് വി. ഗോപാല ഗൗഡ എന്നിവരാണ് പുതുതായി സുപ്രീംകോടതിയിലെത്തുന്നത്. ഇവര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.
ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയരും. ഭരണഘടന പ്രകാരം സുപ്രീംകോടതിയില്‍ 31 ജഡ്ജിമാര്‍ വരെയാകാം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam