ഈജിപ്തില്‍ ഹിതപരിശോധന പൂര്‍ത്തിയായി

Posted on: 23 Dec 2012കയ്‌റോ: ഈജിപ്തില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഹിതപരിശോധനയുടെ അവസാന ഘട്ടം വോട്ടെടുപ്പ് ശനിയഴ്ച പൂര്‍ത്തിയായി. ഹിതപരിശോധന ഭണഘടനയ്ക്കനുകൂലമെന്നാണ് സൂചന.

ജൂണില്‍ അധികാരമേറ്റ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ജനാധിപത്യത്തിലേക്കുള്ള ആദ്യപടിയായാണ് ഭരണഘടനയെ വിശേഷിപ്പിക്കുന്നത്. ഡിസംബംര്‍ 15ന് നടന്ന ആദ്യഘട്ട ഹിതപരിശോധനയില്‍ 57 ശതമാനം പേര്‍ ഭരണഘടനയ്ക്കനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായുള്ള ഭരമഘടന അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/