ഒരു ഇന്ത്യന്‍ വംശജയ്ക്കു കൂടി യു.എസ്സില്‍ ഉന്നത പദവി

Posted on: 23 Dec 2012



വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സ്മിത സിങ്ങിനെ അമേരിക്കയിലെ ആഗോള വികസന സമിതി അംഗമായി നിയമിച്ചു.

അമേരിക്കയുടെ ആഗോള വികസന നയങ്ങളില്‍ പ്രസിഡന്റിനും ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഫിബ്രവരിയില്‍ രൂപവത്കരിച്ച സമിതിയാണിത്. ചെയര്‍മാന്‍ മൊഹമ്മദ് അല്‍ ഏറിയാന്‍ ഉള്‍പ്പെടെ മറ്റ് എട്ടംഗങ്ങളെയും പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു.

സര്‍ക്കാറിന്റെ പ്രത്യേക ഉപദേശകയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന സ്മിത സിങ് വില്യം ആന്‍ഡ് ഫ്‌ളോറാ ഹൗലറ്റ് ഫൗണ്ടേഷന്റെ ആഗോള വികസന പദ്ധതിയുടെ സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ലോകബാങ്കിന്റെയും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മീഷന്റെയും ഉപദേശകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/