ജോണ്‍ കെറി യു.എസ്. വിദേശകാര്യ സെക്രട്ടറി

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി സെനറ്റ് വിദേശകാര്യ സമിതി ചെയര്മാന് ജോണ്‍ കെറിയെ പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. നിയമനത്തിന് കോണ്‍ഗ്രസ്സിന്റെ അംഗീകാരം കിട്ടേണ്ടതുണ്ട്.
ജനവരിയില്‍ പ്രസിഡന്റ് ബരാക് ഒബാമ രണ്ടാമതും അധികാരത്തിലേറുമ്പോള്‍ വിദേശകാര്യ സെക്രട്ടറിയായി തുടരാന്‍ താത്പര്യമില്ലെന്ന് ഹില്ലരി ക്ലിന്റണ് വ്യക്തമാക്കിയതിനാലാണ് ഈ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കുന്നത്. 2004-ല്‍ യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന കെറി, മസാച്യുസെറ്റ്സില്നിന്നുള്ള സെനറ്ററാണ്.