ഇന്ത്യക്കാരന് അമേരിക്കയുടെ ഉന്നത പുരസ്‌കാരം

Posted on: 02 Sep 2014വാഷിങ്ടണ്‍: സാങ്കേതിക മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന ഉന്നത പുരസ്‌കാരം ഇന്ത്യക്കാരനായ രംഗസ്വാമി ശ്രീനിവാസന്. പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്യുന്ന നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ഫോര്‍ ഇന്നവേഷന്‍ പുരസ്‌കാരത്തിനാണ് മറ്റു ഒമ്പതുപേര്‍ക്കൊപ്പം ഇദ്ദേഹത്തെയും തിരഞ്ഞെടുത്തത്.

കമ്പ്യൂട്ടര്‍ വിപണിയിലെ ഭീമന്മാരായ ഐ.ബി.എം.ലെ ഗവേഷകനാണ് രംഗസ്വാമി ശ്രീനിവാസന്‍. വൈറ്റ്ഹൗസില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

ലേസര്‍ ഉപയോഗിച്ച് സമീപത്തുള്ള കോശങ്ങള്‍ക്കു കേടുപാടുപറ്റാതെ കൃത്യമായി ശരീരകോശത്തില്‍ രൂപഭേദം വരുത്തുന്നതിനായി 1981 ല്‍ അദ്ദേഹം ആവിഷ്‌കരിച്ച മാര്‍ഗമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലാസിക് നേത്ര ശസ്ത്രക്രിയയിലേക്കുനയിച്ചത് ഈ കണ്ടെത്തലാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ രംഗസ്വാമി സ്രീനിവാസന്‍ ഡോക്ടറേറ്റ് നേടിയത് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ്. 21 യു.എസ്. പേറ്റന്റുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/