35 ലക്ഷം കുട്ടികള്‍ക്ക് പാകിസ്താനില്‍ പോളിയോ കുത്തിവെപ്പ് നഷ്ടമായി
Posted on: 23 Dec 2012
ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭയുടെ പോളിയോയജ്ഞം അക്രമത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയത് മൂലം പാകിസ്താനില്‍ കുത്തിവെപ്പ് ലഭിക്കാതെ പോയത് 35 ലക്ഷം കുട്ടികള്‍ക്ക്. പോളിയോ ഗുരുതരമായി തുടരുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താന്.
പോളിയോ യജ്ഞത്തിന് നേതൃത്വം നല്കിയ ഒമ്പത് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പോളിയോ കുത്തിവെപ്പിനെതിരെ താലിബാന്റെ ഭീഷണി നിലനല്ക്കുന്നുണ്ടായിരുന്നു. 1.85 കോടി കുട്ടികള്‍ക്കാണ് പോളിയോ പ്രതിരോധകുത്തിവെപ്പ് നല്കാന് ഐക്യരാഷ്ട്ര സഭ ലക്ഷ്യമിട്ടിരുന്നത്. 1.5 കോടി കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി പാകിസ്താനിലെ പോളിയോ യജ്ഞത്തിന്റെ ചുമതലയുള്ള ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ കോ-ഒആര്ഡിനേറ്റര് ഏലിയാസ് ഡ്യൂറി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam