ജോലിക്കാരിയായ കുട്ടിയെ പീഡിപ്പിച്ചതിന് നടി ഹുമാ ഖാന് മൂന്നു വര്‍ഷം തടവും പിഴയും

Posted on: 23 Dec 2012മുംബൈ: വീട്ടുജോലിക്ക് നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും പീഡിപ്പിച്ചതിനും ബോളിവുഡ് നടി ഹുമാ ഖാന് മൂന്നു വര്‍ഷം തടവും 12,000 രൂപ പിഴയും. താനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വാഗ്‌വസെയാണ് 42 കാരിയായ ഹുമയ്ക്ക് ശിക്ഷ വിധിച്ചത്.

12 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വീട്ടുജോലിക്കാരിയായി പാര്‍പ്പിച്ചതിനും എട്ടു മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചതിനുമാണ് ശിക്ഷ. പുണെയിലെ വീട്ടില്‍ 2007 ലായിരുന്നു സംഭവം. 2008ലാണ് പോലീസ് ഹുമയെ അറസ്റ്റ് ചെയ്തത്. ഷമിയുദ്ദീന്‍ ഷേഖ് എന്നയാളെയും കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തതായി കുറ്റം ചുമത്തിയിരുന്നുവെങ്കിലും തെളിവില്ലെന്ന് കണ്ടെത്തി കോടതി ഇയാളെ വെറുതെവിട്ടു.

2007 കാലത്ത് ഹമാ മീരാ റോഡിലെ വസതിയില്‍ താമസിക്കുമ്പോള്‍ വീട്ടുജോലിക്കാരിയായിരുന്ന രേഷ്മ എന്ന നേപ്പാളി സ്ത്രീയുടെ മകളാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. 2007 ജൂണില്‍ ഹുമ ഷേഖ് താമസിക്കുന്ന പുണെ ഉന്‍ദാരിയിലെ കൈലാഷ് കാഞ്ചന്‍ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ അമ്മയെ അറിയിക്കാതെ കുട്ടിയെയും ഒപ്പം കൊണ്ടുപോവുകയായിരുന്നു. വീട്ടിലെ സര്‍വജോലിയും കുട്ടിയെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. മാസം 1500 രൂപയാണ് പ്രതിഫലമായി അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നത്.

ഇരുപതിലധികം ബോളിവുഡ് ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലഭിനയിച്ച നടിയാണ് ഹുമ ഖാന്‍. സല്‍മാന്‍ ഖാന്റെ ആദ്യചിത്രമായ മേനെ പ്യാര്‍ കിയയില്‍ പാല്‍ക്കാരിയായി ഇവര്‍ അഭിനയിച്ചിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/