ഇറ്റാലിയല്‍ നാവികരെ പോകാന്‍ അനുവദിച്ചത് പ്രതിഷേധാര്‍ഹം: ഫെഡറേഷന്
Posted on: 21 Dec 2012
തിരുവനന്തപുരം: കടലില്‍വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നതിന് അനുവാദം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന് (സി.ഐ.ടി.യു) പ്രസിഡന്റ് എം.എം. ലോറന്‍സും ജനറല്‍ സെക്രട്ടറി അഡ്വ. വി.വി. ശശീന്ദ്രനും അഭിപ്രായപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ അകാരണമായി വെടിവച്ച്കൊന്ന ഇറ്റാലിയല്‍ സൈനികരെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്.