വിധി നിരാശാജനകം-ടി. യു. സി. ഐ

Posted on: 21 Dec 2012കൊച്ചി: ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ് അവധി ആഘോഷിക്കാന്‍ താല്കാലികമായി ഇറ്റലിക്കു വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) അഭിപ്രായപ്പെട്ടു. കേസില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാടുകളാണ് ഈ വിഷമാവസ്ഥ സൃഷ്ടിച്ചത്.

ഈ കേസിന്റെ ആരംഭം മുതല്‍ ഇറ്റലിക്കനുകൂലമായി എടുത്ത നിലപാടിന്റെ തുടര്‍ച്ചയായിട്ടാണ് ഒടുവിലത്തെ നിലപാടും കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

ഇറ്റാലിയന്‍ സര്‍ക്കാരാകട്ടെ ഇന്ത്യന്‍ നിയമങ്ങള്‍ ഈ കേസില്‍ ബാധകമല്ല എന്ന സമീപനമാണ് ആദ്യം മുതല്‍ക്കേ എടുത്തിരുന്നത്. കൊലയാളികളായ നാവികര്‍ ദേശീയ ഹീറോകളായി അവിടെ വാഴ്ത്തപ്പെടുകയുമാണ്. ഇന്ത്യ വിട്ടുപോകുന്ന മറീനുകള്‍ തിരിച്ചുവരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് വേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/